KeralaNEWS

എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധം; ആലപ്പുഴവഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയില്‍വേയുടെ മുന്നറിയിപ്പ്

ആലപ്പുഴ:ജനപ്രതിനിധികളടക്കമുള്ളവര്‍ക്കു താത്പര്യമില്ലെങ്കില്‍ ആലപ്പുഴവഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കുമെന്നു റെയില്‍വേയുടെ മുന്നറിയിപ്പ്.

വന്ദേഭാരത് വന്നശേഷം പാസഞ്ചര്‍ തീവണ്ടികള്‍ പിടിച്ചിടുന്നതിനെതിരേയും സമയക്രമം തെറ്റുന്നതിനെതിരേയും എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനു പിന്നാലെയാണു റെയില്‍വേയുടെ നീക്കം.

Signature-ad

എറണാകുളം-കായംകുളം പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ എന്നിവയുമായി ബന്ധപ്പെട്ടാണു വിവാദം. ഈ രണ്ടു പാസഞ്ചര്‍ തീവണ്ടികളുടെയും വന്ദേഭാരതിനുമുൻപുള്ള സമയം പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

ആലപ്പുഴവഴിയുള്ള വന്ദേഭാരതിന്റെ സര്‍വീസ് സുഗമമാക്കുന്നതിനായി ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന രണ്ടു പാസഞ്ചറുകളുടെ സമയം റെയില്‍വേ പരിഷ്കരിച്ചിരുന്നു. എന്നിട്ടും ഈ തീവണ്ടികള്‍ വൈകിയോടുന്നതായി ആരോപിച്ചാണു കഴിഞ്ഞദിവസം യാത്രക്കാരും എ.എം. ആരിഫ് എം.പി.യുമടക്കം പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്നാണു റെയില്‍വേ നിലപാടു വ്യക്തമാക്കിയത്.

Back to top button
error: