അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ട അണ്ടര്‍ 19 ലോകകപ്പിന്റെ ആതിഥേയത്വമാണ് ലങ്കയ്ക്ക് നഷ്ടമായത്.മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനവുമായി ഐസിസി രംഗത്തെത്തിയത്. ഇതോടെ ആതിഥേയത്വം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു.
ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. ബോര്‍ഡിന്റെ ഭരണം സ്വയം ഭരണാധികാരത്തോടെ വേണമെന്നും ചട്ടമുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.
രണ്ട് വര്‍ഷത്തിനിടെയാണ് ഐസിസിയുടെ വിവിധ പ്രായത്തിലെ ലോകകപ്പ് പോരാട്ടങ്ങള്‍. 2022ല്‍ വെസ്റ്റ് ഇന്‍ഡീസാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയാണ് നിലവിലെ ചാമ്ബ്യന്മാര്. ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമായിരുന്നു അത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്.