കാസര്‍ഗോഡ്: ഗവണ്മെന്‍റ് നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളോട് ശിശു രോഗ വിദഗ്ദ്ധൻ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് കെജിഎസ്‌എൻഎ.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ദ്ധനായിരുന്ന ഡോ: അഭിലാഷാണ് നഴ്സിംഗ് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയത്.
ഡോക്ടറെ സര്‍വിസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്‌എൻഎ എംസിഎച്ച് യൂണിറ്റ് ഡിഎച്ച്‌എസിനു മുന്നില്‍ നിന്നും ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.