തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ മുതല്‍ ഇൻസ്പെക്ടര്‍മാര്‍ വരെയുള്ളവര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക്.
ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിലവില്‍ ഇളം നീല നിറത്തിലുള്ള യൂണിഫോമാണ്. സ്റ്റേഷൻ മാസ്റ്റര്‍മാര്‍ക്കും ഇൻസ്പ്കെടര്മാര്ക്കും കറുത്ത പാന്റ്സും ക്രീം കളര്‍ ഷര്‍ട്ടുമാണ് നിലവിലെ യൂണിഫോം. ഇതെല്ലാം ഉടൻ കാക്കിയിലേക്ക് മാറും.
ഇതിനു പുറമേ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍, മെക്കാനിക്, പന്പ് ഓപറേറ്റര്‍, ടയര്‍ ഇൻസ്പെകട്ര്, സ്റ്റോര്‍ ജീവനക്കാര്‍ എന്നിവരുടെ വേഷവിധാനത്തിലും മാറ്റമുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും നെയിം ബോര്‍ഡ് ധരിക്കണമെന്നതാണ് പുതിയ നിബന്ധന.എട്ടുവര്‍ഷത്തിന് ശേഷമാണ് യൂണിഫോം മാറ്റം.