ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
ഞായറാഴ്ച അര്‍ധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. ”സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തതായി” ഷംസാബാദ് പൊലീസ് അറിയിച്ചു.
ബ്രിജ്ഭാന്‍ കുശ്വാഹയുടെ വസതിയില്‍ നടന്ന വിവാഹച്ചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രസഗുള തീര്‍ന്നതിനെ ചൊല്ലി ഒരാള്‍ അഭിപ്രായം പറഞ്ഞതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്. ഭഗവാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മ്മേന്ദ്ര, പവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എത്മാദൂരിലെ ഒരു വിവാഹച്ചടങ്ങിനിടെ മധുരപലഹാരം തീര്‍ന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.