IndiaNEWS

പ്രതിശ്രുത വധു വിവാഹത്തില്‍നിന്നു പിന്‍മാറി; ആഘാതത്താല്‍ യുവാവ് മരിച്ചു

ലഖ്‌നൗ: പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബു(23)വാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

പാല്‍ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബര്‍ 18 ന് പ്രതിശ്രുതവധുവുമായി ഇയാള്‍ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നു പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. കുടുംബാംഗങ്ങള്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.

Signature-ad

യുവതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പരാതിയുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: