CrimeNEWS

എരവന്നൂരിലെ അധ്യാപകരുടെ കൂട്ടയടി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കയറി അധ്യാപകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നാഷനല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമിതിയംഗവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ എം.പി. ഷാജിക്കെതിരെയാണു കേസെടുത്തത്.

കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഷാജിയുടെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീനക്കും മറ്റ് 5 അധ്യാപകര്‍ക്കുമാണ് പരുക്കേറ്റത്. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

Signature-ad

സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനും എന്‍.ടി.യു. ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടെ, ഇയാള്‍ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു.

Back to top button
error: