എന്നാല്‍ മറുവശത്ത് ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കിവീസിന്‍റെ വരവ്.ലോകകപ്പില്‍ 9 പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ 5 ജയം നേടാന്‍ സാധിച്ചുവെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.കഴിഞ്ഞ രണ്ട് ലോകകപ്പുകളിലായി ഇന്ത്യ സെമി ഫൈനലിന് അപ്പുറം കടന്നിട്ടില്ല.പത്ത് കൊല്ലത്തിലേറെയായി ഐസിസി ട്രോഫികളും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല.
2015ല്‍ ഓസ്‌ട്രേലിയയോടും 2019ല്‍ ന്യൂസിലന്‍ഡിനോടുമാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായത്. ഈ രണ്ട് ടീമുകളും ഇത്തവണ സെമിയില്‍ കളിക്കുന്നുമുണ്ട്. അതേസമയം സെമിയില്‍ കളിക്കാനിറങ്ങുമ്ബോള്‍ ഇന്ത്യക്കാണ് സമ്മര്‍ദം കൂടുതല്‍. ലോകകപ്പ് നാട്ടിലാണ് നടക്കുന്നതെന്നതിനാൽ കപ്പടിച്ചില്ലെങ്കില്‍ ടീമിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും എന്നതുതന്നെയാണ് അതിന് കാരണം.
നേരത്തെ ധര്‍മശാലയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. മത്സരത്തില്‍ 95 റണ്‍സുമായി വിരാട് കോലി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.