KeralaNEWS

17 അവധിയും 43 നിയന്ത്രിത അവധി ദിനങ്ങളും; 2024 ലെ അവധി ദിനങ്ങള്‍ നിശ്ചയിച്ചു

തിരുവനന്തപുരം: 2024 ലെ സംസ്ഥാനത്തെ കേന്ദ്ര ഗവണ്‍മെന്റ് ഓഫിസുകളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

2024 ല്‍ ആകെ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്.

കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

Signature-ad

2024 ലെ അവധി ദിനങ്ങള്‍

ജനുവരി 26 – റിപ്പബ്ലിക് ദിനം

മാര്‍ച്ച്‌ 08 – മഹാ ശിവരാത്രി

മാര്‍ച്ച്‌ 29- ദുഃഖവെള്ളി

ഏപ്രില്‍ 10 – ഈദുല്‍ ഫിത്വര്‍ (റംസാന്‍)

ഏപ്രില്‍ 21 – മഹാവീര്‍ ജയന്തി

മെയ് 23- ബുദ്ധപൂര്‍ണിമ

ജൂണ്‍ 17 – ഈദുല്‍ സുഹ (ബക്രീദ്)

ജൂലൈ 16 – മുഹറം

ഓഗസ്റ്റ് 15 – സ്വാതന്ത്യദിനം

ഓഗസ്റ്റ് 26 – ജന്മാഷ്ടമി

സെപ്തംബര്‍ 16 – നബിദിനം

ഒക്ടോബര്‍ 2 – ഗാന്ധിജയന്തി

ഒക്ടോബര്‍ 11 – ദുര്‍ഗ്ഗാഷ്ടമി

ഒക്ടോബര്‍ 13 – വിജയദശമി

ഒക്ടോബര്‍ 31 – ദീപാവലി

നവംബര്‍ 15 – ഗുരുനാനാക് ജയന്തി

ഡിസംബര്‍ 25 – ക്രിസ്മസ്

43 നിയന്ത്രിത അവധി ദിനങ്ങളില്‍ 2 എണ്ണം ജീവനക്കാര്‍ക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയില്‍ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാര്‍ച്ച്‌ 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാര്‍ച്ച്‌ 31 ഈസ്റ്റര്‍, ഏപ്രില്‍ 13 വിഷു, ഓഗസ്റ്റ് 8 കര്‍ക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബര്‍ 7 ഗണേശചതുര്‍ത്ഥി, സെപ്തംബര്‍ 14 ഒന്നാംഓണം, സെപ്തംബര്‍ 15 തിരുവോണം, സെപ്തംബര്‍ 16 മൂന്നാംഓണം, സെപ്തംബര്‍ 17 നാലാം ഓണം, സെപംതംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉള്‍പ്പെടുന്നു.

Back to top button
error: