കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ അടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം.കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം.
നിസാര്‍-തസീഫ ദമ്ബതികളുടെ മകൻ മല് ജിഷാനാണ് മരിച്ചത്.വീട്ടുമുറ്റത്ത് മറ്റൊരു കുട്ടിയുമായി കളിക്കുന്നതിനിടെയായിരുന്നു അപകടം.
വീട്ടുമുറ്റത്തേക്ക് കയറി വന്ന കാറിന്റെ മുന്നില്‍ നിന്നിരുന്ന കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു. ബന്ധുവാണ് കാറോടിച്ചത്. ഉടൻ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.