KeralaNEWS

ജെ.ഡി.എസില്‍ നിര്‍ണായക നീക്കം; േദശീയ എക്‌സിക്യൂട്ടീവ് വിളിച്ച് നാണു

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ച് സി.കെ നാണു. ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് യോഗം വിളിച്ചത്. ദേശീയ പ്രസിഡന്റ് ദേവഗൗഡക്കെതിരെ യോഗത്തില്‍ നടപടി വന്നേക്കും. അതേസമയം യോഗം വിളിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

15ന് തിരുവനന്തപുരത്താണ് യോഗം. ദേശീയ നേതൃത്വം ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ജെ.ഡി.എസില്‍ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ദേശീയ നേതൃത്വം എന്‍.ഡി.എയില്‍ ചേര്‍ന്നെങ്കിലും സംസ്ഥാനത്ത് എല്‍.ഡി.എഫില്‍ തുടരുകയെന്ന നിലപാടാണ് ജെ.ഡി.എസ് സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് സി.കെ നാണു ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചിരിക്കുന്നത്.

Signature-ad

 

Back to top button
error: