CrimeNEWS

ആണ്‍കുട്ടിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.എം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്പെന്‍ഷന്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സി.പി.എം നേതാവ് വേലായുധന്‍ വള്ളിക്കുന്നിനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ചേര്‍ന്ന സി.പി.എം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. വേലായുധന്‍ വള്ളിക്കുന്നിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പരപ്പനങ്ങാടിയില്‍നിന്ന് കോഴിക്കോടേക്കുള്ള യാത്രക്കിടെ ബസില്‍ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക താത്പര്യത്തോടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.

Signature-ad

മലപ്പുറം സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ വേലായുധന്‍ ജില്ലാ കമ്മിറ്റി അംഗമാണ്. ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരം നിരവധി പരാതികളുണ്ടായിരുന്നുവെന്നും ഇതെല്ലാം പാര്‍ട്ടി ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.

 

Back to top button
error: