NEWSWorld

ജൂതര്‍ കൊലപാതകകികളും കള്ളന്‍മാരും; പോസ്റ്റിട്ട ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍

ലോസ് ഏഞ്ചല്‍സ്: സമൂഹമാധ്യമത്തില്‍ ജൂതവിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ പുറത്താക്കി ആപ്പിള്‍. ജര്‍മനിക്കാരി നതാഷ ദാഹിന് എതിരെയാണു നടപടി. ജൂതരെ ‘കൊലപാതകകികളും കള്ളന്‍മാരും’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു നതാഷയുടെ കുറിപ്പെന്നാണു റിപ്പോര്‍ട്ട്.

”എന്റെ സുഹൃത് പട്ടികയിലെ ചില സയണിസ്റ്റുകള്‍ക്ക് ആയാണ് ഈ കുറിപ്പ്. നിങ്ങള്‍ക്ക് എന്നെ അണ്‍ഫോളോ ചെയ്യാം, ചെയ്യാതിരിക്കാം. ജര്‍മന്‍കാരിയായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാനെന്നു നിങ്ങള്‍ ചിലപ്പോള്‍ മറക്കുന്നു. നിങ്ങള്‍ ശരിക്കും ആരാണെന്ന് എനിക്കറിയാം: കൊലപാതകികളും കള്ളന്‍മാരുമാണ്. നിങ്ങള്‍ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു. അവിടങ്ങളിലെ ആളുകളുടെ ജീവിതവും തൊഴിലും വീടുകളും തെരുവുകളും മോഷ്ടിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു, പുറത്താക്കുന്നു. ആളുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങളതിനെ ഭീകരതയെന്നു വിളിക്കുന്നു. തലമുറകളായി നിങ്ങള്‍ ഇതാണു ചെയ്യുന്നത്. അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങള്‍ക്കുള്ളൂ. നിങ്ങളാണ് യഥാര്‍ഥ തീവ്രവാദികള്‍” നതാഷ കുറിച്ചു.

Signature-ad

ജൂതവിരുദ്ധതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്റ്റോപ് ആന്റിസെമിറ്റിസം എന്ന ട്വിറ്റര്‍ പേജിലാണു നതാഷയുടെ പോസ്റ്റും മറ്റു വിവരങ്ങളും പുറത്തുവന്നത്. നതാഷയുടെ ലിങ്ക്ഡ്ഇന്‍ പേജും ഇവര്‍ ഷെയര്‍ ചെയ്തിരുന്നു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ താമസിക്കുന്ന നതാഷ, ആപ്പിള്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റ് ആന്‍ഡ് മാനേജര്‍ അപ്രന്റിസ് ആണെന്നും സൂചിപ്പിച്ചിരുന്നു. കുറിപ്പ് വിവാദമായതിനു പിന്നാലെയാണു നതാഷയെ ആപ്പിള്‍ പുറത്താക്കിയത്. ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ നതാഷ ഡിലീറ്റ് ചെയ്തു.

Back to top button
error: