തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം വാരാഘോഷ പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നും കോടികളുടെ കടബാധ്യതയാണ് ഇതോടെ ഉണ്ടാകുകയെന്നും വി.ഡി സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭയാനകമായ ധനപ്രതിസന്ധിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എല്ലാ വിഭാഗത്തിലും കോടികളുടെ കടമാണ് സര്‍ക്കാരിന്. മരുന്ന് പോലും വാങ്ങാൻ കഴിയാതെ പെൻഷകാര്‍ ബുദ്ധിമുട്ടുന്നു. അഞ്ചു മാസമായി നെല്ല് സംഭരണം നടത്തിയ പൈസ കൊടുക്കാനുണ്ട്. വൈദ്യുതി ബോര്‍ഡ് കടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറുന്നില്ല. ലൈഫ് മിഷൻ, എൻഡോസള്‍ഫാൻ, കാരുണ്യ പദ്ധതി എല്ലാം ബാധ്യതയിലാണ്…
ട്രഷറിയില്‍ ചെക്ക് പോലും മാറി നല്‍കുന്നില്ല. എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. നിങ്ങളോടൊപ്പം ഞാനും എന്ന് മുഖ്യമന്ത്രി എഴുതി വയ്ക്കും, എന്നിട്ട് 40ഓളം വരുന്ന കാറുകളുടെ അകമ്ബടിയിലാണ് യാത്ര. കേരളത്തില്‍ സര്‍ക്കാര്‍ ധൂര്‍ത്തും നികുതി വെട്ടിപ്പുമാണ് നടക്കുന്നത്.അതിനിടയിലാണ് കോടികൾ പൊടിച്ചുകൊണ്ടുള്ള കേരളീയം പരിപാടി – സതീശൻ വിമര്‍ശിച്ചു.