പൊൻകുന്നം: മൂന്നാംമൈല്‍ ഭാഗത്തുള്ള തുണ്ടിയിൽ വീട്ടിൽ രാജപ്പൻ എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പാറത്തോട് അരീക്കൽ വീട്ടിൽ മോഹനൻ പി.കെ (48) എന്നയാള്‍ക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ അധികമായി ഒരു വർഷം തടവിനും ശിക്ഷ വിധിച്ചിരിക്കുന്നത്. കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി-V ആണ് വിധി പുറപ്പെടുവിച്ചത്.
മോഹനന് 2016 മെയ് 7ന് രാവിലെ 7:45ന് രാജപ്പന്റെ വീടിന് സമീപം വെച്ച് ഇയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി രാജപ്പൻ മരണപ്പെടുകയുമായിരുന്നു. അന്ന് പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആയിരുന്ന റ്റി. റ്റി സുബ്രഹ്മണ്യൻ ആയിരുന്നു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിലേക്കാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.