കോഴിക്കോട്: ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരിച്ചു വാങ്ങി. വടകര പൊലീസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങി വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നല്‍കാനായി എത്തിയപ്പോള്‍ വടകര പൊലീസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞ് വീണത്. പൊലീസ് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഖബറടക്കത്തിന് ഒരുക്കങ്ങള്‍ നടത്തവേയാണ് പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.