കോഴിക്കോട്: വിദ്യാര്‍ഥികളുടെ പരാതികളില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും തലശ്ശേരിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-തൊട്ടില്‍പ്പാലം, തലശ്ശേരി റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ ആണ് പണിമുടക്കുന്നത്.
തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പൊലീസും തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണു പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണു പൊലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടര്‍ന്നാണു പണിമുടക്ക്.
കണ്ണൂര്‍-തലശ്ശേരി-കരിയാട് റൂട്ടിലോടുന്ന സീന ബസിലെ കണ്ടക്ടറെ പോക്‌സോ കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. തലശ്ശേരിയില്‍ രാവിലെ സര്‍വീസ് നടത്തിയ ബസുകളെ സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ തടഞ്ഞു. വിദ്യാര്‍ഥികളുടെ പാസ് സംബന്ധിച്ച തര്‍ക്കത്തില്‍ പോക്‌സോ കേസ് എടുത്തുവെന്നാണു തൊഴിലാളികളുടെ പരാതി.