ദോഹ: ഖത്തറിലെ പ്രവാസി താമസക്കാര്‍ക്ക് ഫാമിലി റസിഡന്‍സിയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറാനുള്ള ഇ സേവനത്തിന് തുടക്കമായി. തൊഴില്‍ മന്ത്രാലയമാണ് പുതിയ ഈ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി ആളുകളെ നിയമിക്കാതെ ഖത്തറില്‍ നിന്നുള്ള താമസക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ സേവനം.
വലിയ സാമ്പത്തിക ലാഭം ആണ് ഇതില്‍ നിന്നുള്ള നേട്ടം. ഖത്തറിലെ പ്രവാസികളായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരം ആണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഖത്തറിലെ പ്രാദേശിക തൊഴില്‍ വിപണി കുറച്ചുക്കൂടി ലാഭത്തിലാകും. ഖത്തര്‍ ഡവലപ്മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ ഈ സേവനത്തെ കുറിച്ച് പറഞ്ഞത്.
വര്‍ക്ക് വിസയിലെ തൊഴില്‍ ഭേദഗതിക്കുള്ള അപേക്ഷ, തൊഴില്‍ കരാറിന്റെ അറ്റസ്റ്റേഷന്‍ എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ നല്‍കും. നിലവില്‍ 25 ഇ-സേവനങ്ങളാണ് മന്ത്രാലയത്തിനുള്ളത്. ഖത്തറില്‍ ജോലി ചെയ്യാതെ ഇരിക്കുന്നവര്‍ക്കായി ഈ അവസരം ഉപയോഗിക്കാം.