മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സി കാസർകോട്ടേക്ക് ഇലക്‌ട്രിക് ബസ് സര്‍വിസ് ആരംഭിക്കുന്നു.നാല് ബസുകളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് മംഗളൂരു ഡിവിഷൻ അധികൃതര്‍ പറഞ്ഞു.
ഡിവിഷന് 45 ബസുകളാണ് അനുവദിച്ചത്. ശേഷിക്കുന്ന 41 എണ്ണം മംഗളൂരുവില്‍നിന്ന് ധര്‍മസ്ഥല, ഉഡുപ്പി, കുന്താപുര, ഭട്കല്‍ റൂട്ടുകളില്‍ സര്‍വിസ് നടത്തും. നാല് മണിക്കൂറില്‍ മുഴുവൻ ചാര്‍ജ് ചെയ്യാൻ കഴിയുന്ന ബാറ്ററി ഉപയോഗിച്ച് ബസ് 200 കിലോമീറ്റര്‍ ഓടിക്കാനാവും.
കാസര്‍കോട് -മംഗളൂരു റൂട്ടില്‍ കേരള ആര്‍.ടി.സി ഇതുവരെ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കിയിട്ടില്ല. ഇരു സംസ്ഥാന ആര്‍.ടി.സികളും നിയമ പിൻബലത്തോടെ പകുത്തെടുത്ത ദേശസാല്‍കൃത റൂട്ടാണ് മംഗളൂരു -കാസര്‍കോട്.