IndiaNEWS

നുഴഞ്ഞുകയറാൻ ശ്രമം; ജമ്മുകശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ച്‌ സുരക്ഷാസേന

ശ്രീ നഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു.

ഇവര്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്നലെ പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച്‌ അറിഞ്ഞത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. മേഖലയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: