ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായ ശശി തരൂരാണ് ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രായേലിനെ ന്യായീകരിച്ചും പ്രഭാഷണം നടത്തിയത്.
അതേസമയം ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രായേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
സയണിസ്റ്റ് ഭീകരര്‍ ഫലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്ബോള്‍ പോലും ഇസ്രായേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണ്. രാജ്യാന്തര ശ്രദ്ധനേടുന്ന മനുഷ്യാവകാശ സമ്മേളനം എന്നു ലീഗ് കൊട്ടിഘോഷിച്ച് നടത്തിയ സമ്മേളനത്തില്‍ ശശി തരൂര്‍ നടത്തിയ ഇരട്ടത്താപ്പിനോട് വിയോജിക്കാനോ ആ നിലപാട് ലീഗിന്റേതല്ല എന്നു വ്യക്തമാക്കാനോ ലീഗ് നേതൃത്വം തയ്യാറായില്ല. ഫലസ്തീനികളോട് ഐക്യപ്പെട്ട് ഒരുമിച്ച് കൂടിയവരുടെ മുമ്ബില്‍ ഇസ്രായേലിന്റെ ന്യായം പഠിപ്പിച്ചുകൊടുക്കുന്ന രീതി വോട്ട് ബാങ്ക് മുന്നില്‍ കണ്ടുകൊണ്ട് ശശി തരൂര്‍ നടത്തിയ കപട നാടകം കൂടിയാണ്.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം ഇസ്രായേല്‍ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.