ചിലവ് കുറഞ്ഞതും കുരുക്കില്‍ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാര്‍ക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവില്‍ നേടിയ ഈ നേട്ടം വ്യക്തമാക്കുന്നതെന്ന് മന്ത്രി കുറിച്ചു. എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ജട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
‘കേരളത്തിന്റെ വാട്ടര്‍മെട്രോ മില്യണ്‍ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കില്‍ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാര്‍ക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവില്‍ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്. ഹൈക്കോര്‍ട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചതെങ്കില്‍ കഴിഞ്ഞ മാസം മുതല്‍ ഹൈക്കോര്‍ട്ട്-ബോള്‍ഗാട്ടി റൂട്ടിലേക്കും സര്‍വീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ജട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സര്‍വീസ് ആരംഭിക്കും.’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.