KeralaNEWS

നവരാത്രി മാഹാത്മ്യം വിളിച്ചോതി തൃശൂരിൽ ബൊമ്മക്കൊലു

തൃശൂർ:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണശബളമായ ബൊമ്മക്കൊലു ഒരുക്കി തൃശൂര്‍ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം.

ക്ഷേത്രത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്ക്‌റെ ഐപിഎസ് ഉദ്ഘാടനം ചെയ്തു.വിവിധ തട്ടുകളിലായി നവദുര്‍ഗ, അഷ്ടലക്ഷ്മി, ദശാവതാരം, നവഗ്രഹങ്ങള്‍, സപ്തകന്നി തുടങ്ങി ദേവിദേവന്മാര്‍ മുതല്‍ മനുഷ്യനും മൃഗങ്ങളുമെല്ലാം ബൊമ്മക്കൊലുവിലുണ്ട്.

Signature-ad

നവരാത്രി ദിനങ്ങളില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു വെച്ച്‌ പൂജിച്ചാല്‍ ഐശ്വര്യം ലഭിക്കുമെന്നതാണ് വിശ്വാസം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞാണ് ബൊമ്മക്കൊലു വെയ്‌ക്കുക. ഇപ്രാവശ്യം ഒരുക്കിയ ബൊമ്മകൊലുവില്‍ രാമായണ കഥയും വിവരിക്കുന്നുണ്ട്. ഓരോ പര്‍വങ്ങളിലും വിവിധ രൂപങ്ങളാല്‍ വര്‍ണശോഭയോടെയാണ് കഥ പറയുന്നത്.നവരാത്രി ആരംഭിച്ചതോടെ നിരവധി പേരാണ് ബൊമ്മക്കൊലു കാണാൻ ഇവിടേക്ക് എത്തുന്നത്.

Back to top button
error: