KeralaNEWS

ബിവറേജസ് കോർപ്പറേഷനിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാന ബിവറേജ്സ് കോര്‍പ്പറേഷന്റെ  ചില്ലറ വില്‍പനശാലകളില്‍ തൊഴില്‍ അവസരം. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കല്‍ തസ്തികയിലെ ഒഴിവിലേക്ക് ആണ് നിയമനം.

നിയമനം ഒരു വര്‍ഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാര്‍ വരുന്നത് വരെയോയായിരിക്കും. താല്പര്യമുള്ള ജീവനക്കാര്‍ മേലധികാരികള്‍ മുഖേന നവംബര്‍ 30നു മുൻപ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദര്‍ശിക്കുക.

Back to top button
error: