ആലപ്പുഴ: യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കാറ്റാടി വായനശാലയ്ക്ക് സമീപം തെക്കേവെളിയില്‍ ഭാസ്കരന്റെ (വേണു) മകൻ ശ്രീജിത്ത് (22) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെ പ്രീതികുളങ്ങരയിലാണ് സംഭവം.കൂലിപ്പണിക്കാരായ ശ്രീജിത്തും രണ്ടു കൂട്ടുകാരും പണികഴിഞ്ഞു ഇവിടത്തെ പൊതുകുളത്തില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂട്ടുകാര്‍ നീന്തി മറുകരയില്‍ കയറിയെങ്കിലും ശ്രീജിത്ത് മുങ്ങി താഴ്ന്നു.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ: രമണി. സഹോദരങ്ങള്‍: ശില്പ, ശിവപ്രസാദ് (ഉണ്ണി).