KeralaNEWS

സന്തോഷ്‌ ട്രോഫി : കേരള ടീം ഗോവയിലെത്തി

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരള ടീം ഗോവയിലെത്തി.കലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ കോച്ച്‌ സതീവൻ ബാലന്റെ കീഴില്‍ ഒരുമാസത്തോളം നടത്തിയ പരിശീലനത്തിന് ശേഷമാണ് ടീം ഇന്നലെ ഗോവയിലെത്തിയത്.

എ ഗ്രൂപ്പില്‍ കേരളത്തിനുപുറമേ ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍ ടീമുകളാണുള്ളത്. 11ന് രാവിലെ ഒമ്ബതിന് ഗുജറാത്തുമായാണ് ആദ്യമത്സരം. 25 മുതല്‍ ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിലും ടീം പങ്കെടുക്കും. മധ്യനിര താരം നിജോ ഗില്‍ബര്‍ട്ടാണ് നായകൻ.

Back to top button
error: