NEWSWorld

ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇസ്രായേല്‍ 

ടെൽ അവീവ്: പാലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇസ്രായേല്‍. ഗാസ മുനമ്ബിലെ ഹമാസ്‌ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന കനത്ത ആക്രമണം തുടങ്ങി.

പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയണ്‍ സ്വാര്‍ഡ്സ്’ പ്രഖ്യാപിച്ചാണ് ഇസ്രായേലിന്റെ തിരിച്ചടി.ഓപ്പറേഷന്‍ ‘അല്‍ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്.

20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായതായും റിപ്പോർട്ടുണ്ട്.

Signature-ad

അതേസമയം”നമ്മള്‍ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും.. ശത്രുക്കള്‍ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടിയായിരിക്കും നൽകുക. വലിയ വില അവർ നല്‍കേണ്ടിവരും”- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: