NEWSSports

ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ച്ചൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.ഉയര്‍ന്ന റാങ്കിങ് പരിഗണിച്ചാണ് ഇന്ത്യന്‍ ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്.
 അഫ്ഗാന്‍ ടീം വെള്ളിയും നേടി. നേരത്തേ പാകിസ്താനെ വീഴ്ത്തി ബംഗ്ലാദേശ് ടീം വെങ്കലം കരസ്ഥാമാക്കിയിരുന്നു.ഇതോടെ ഏഷ്യാഡില്‍ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റുതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കുകയും ചെയ്തു. ഗെയിംസിന്‍റെ ചരിത്രത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യ ടീമുകളെ അയച്ചതും ഇത്തവണ ആദ്യമായിട്ടായിരുന്നു.

ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണവുമായി ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു സ്വര്‍ണം ലഭിച്ചതും ഇതാദ്യമായിട്ടാണ്. ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരങ്ങുന്ന ടീമിനാണ് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചൊയ് സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 21-18, 21-16നു തുരത്തിയത്.

Signature-ad

വനിതകളുടെ കബഡിയിലും ഇന്ത്യ പൊന്നണിഞ്ഞു. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 100ാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഫൈനലില്‍ ചൈനീസ് തായിപേയിയെയായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യ 26-25നു മറികടന്നത്.

Back to top button
error: