KeralaNEWS

വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നു; എറണാകുളം – അമ്ബലപ്പുഴ റൂട്ടിൽ യാത്രക്കാർക്ക് ദുരിതാവസ്ഥ

ആലപ്പുഴ:വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരം ഉണ്ടാകില്ല. എറണാകുളം – അമ്ബലപ്പുഴ റൂട്ടിലാണ് ഈ അവസ്ഥ.

ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താൻ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. വന്ദേ ഭാരത് വന്നതോടെ ദുരിതം ഇരട്ടിച്ചു. അമ്ബലപ്പുഴ – എറണാകളും റൂട്ടില്‍ല് ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എറണാകുളം മുതല്‍ തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. തുറവൂര്‍ മുതല്‍ അമ്ബലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്തിടെയാണ് അനുമതി കിട്ടിയത്.

പാത ഇരട്ടിപ്പിക്കലിന് ഫണ്ട് എത്തിയാലേ നടപടികള്‍ തുടങ്ങാനാകൂ. 45 കിലോമീറ്റര്‍ ദൂരം പാത ഇരട്ടിപ്പിക്കാൻ 1262 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സാങ്കേതി നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ജനപ്രതിനിധികളുടെ തുടര്‍ച്ചയായ ഇടപെടലും ആവശ്യമാണെന്ന് യാത്രക്കാരും പറയുന്നു.

Back to top button
error: