KeralaNEWS

അവയവദാനം; ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട്‌ ഡോക്‌ടര്‍മാര്‍ക്കുമെതിരായ കേസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: മസ്‌തിഷ്‌ക മരണമെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട്‌ ഡോക്‌ടര്‍മാര്‍ക്കുമെതിരായ കേസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.

എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയുടെ നടപടിയാണ്‌ ജസ്‌റ്റിസ്‌ പി.വി.കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തത്‌. സംഭവത്തില്‍ പോലീസ്‌ അനേ്വഷണം തുടരുന്നതിനിടെയുള്ള മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഇടപെടല്‍ ചോദ്യം ചെയ്‌താണ്‌ ആശുപത്രിയും ഡോക്‌ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചത്‌.

കഴിഞ്ഞ ജൂണിലാണ്‌ എറണാകുളം ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ കോടതി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്‌. ഉടുമ്ബന്‍ചോല സ്വദേശി വി ജെ എബിന്‍ എന്ന 18 കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ്‌ കേസ്‌. തലയില്‍ കട്ടപിടിച്ച രക്‌തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്‌തിഷ്‌ക മരണത്തിന്‌ വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ്‌ പരാതി.

Signature-ad

2009 നവംബര്‍ 29 നാണ്‌ എബിനെ ബൈക്ക്‌ അപകടത്തില്‍പ്പെട്ട്‌ ഗുരുതരാവസ്‌ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിറ്റേ ദിവസം വിദഗ്‌ധ ചികിത്സയ്‌ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക്‌ മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ വ്യക്‌തമാക്കി ഡോക്‌ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തില്‍ ദൂരൂഹത ആരോപിച്ച്‌ കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ്‌ എറണാകുളം ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചത്‌. പ്രഥമദ്യഷ്‌ടാ ആരോപണത്തില്‍ കഴമ്ബുണ്ടെന്നു പറഞ്ഞ കോടതി എതിര്‍കക്ഷികള്‍ക്കു സമന്‍സ്‌ അയയ്‌ക്കാന്‍ ഉത്തരവിടുകയായിരുന്നു.

അതേസമയം സംഭവം നടന്ന്‌ 12 വര്‍ഷത്തിന്‌ ശേഷം പരാതിയില്‍ നടപടിയെടുക്കുന്നത്‌ ക്രിമിനല്‍ നടപടി ക്രമത്തിന്‌ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: