IndiaNEWS

അമേരിക്കന്‍ യാത്ര വെറും 42,999 രൂപയ്ക്ക് ; വമ്ബൻ ഓഫറുമായി എയര്‍ ഇന്ത്യ

ന്ത്യയിൽ നിന്നും യു എസ് എയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ.ഒക്ടോബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 15 വരെ യു എസ് എയിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് ഓഫര്‍ നിരക്കില്‍ ഇനി ബുക്ക് ചെയ്യാം.

 ഇക്കോണമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് വൻ കിഴിവ് ലഭിക്കും.ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളില്‍ നിന്ന് ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലേക്ക് ഇങ്ങനെ യാത്ര ചെയ്യാം.

എയര്‍ ഇന്ത്യയുടെ പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്ക് ബെംഗളൂരു-സാൻ ഫ്രാൻസിസ്കോ, മുംബൈ-സാൻ ഫ്രാൻസിസ്കോ, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടുകളില്‍ ഈ ഓഫര്‍ ലഭിക്കും.ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്ക് 42,999 രൂപ മുതല്‍ ആരംഭിക്കുന്നു.

Signature-ad

എയര്‍ ഇന്ത്യ ഇ-കൊമേഴ്‌സ്/മൊബൈല്‍ ആപ്പ്, എയര്‍ ഇന്ത്യ ബുക്കിങ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: