അങ്കമാലി: അമൃത് ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ 12.50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി.
പദ്ധതിപ്രകാരം റെയില്‍വേ സ്റ്റേഷനിലെ ഒന്നും, രണ്ടും പ്ലാറ്റ്ഫോമുകളില്‍ റൂഫിങ് എക്സ്റ്റൻഷൻ സ്ഥാപിക്കും. സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ ഫുട്ട് ഓവര്‍ ബ്രിഡ്ജും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക എ.സി വെയ്റ്റിങ് റൂമുകളും നിര്‍മിക്കും.
കൂടാതെ,സ്റ്റേഷന്റെ നിലവിലെ കെട്ടിടത്തിന് മുകളില്‍ നാല് പുതിയ റിട്ടയറിങ് റൂമുകളും എട്ടുപേര്‍ക്ക് താമസിക്കാവുന്ന എ.സി ഡോര്‍മെറ്ററിയും സ്ഥാപിക്കും. പ്ലാറ്റ്ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റുകള്‍, ഫാൻ, കുടിവെള്ള സൗകര്യം തുടങ്ങിയവയും ആദ്യഘട്ടത്തില്‍ നടപ്പാക്കും.
അതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രാധാന്യവും ദേശീയപാതയിലെ ജില്ല അതിര്‍ത്തിയും കണക്കിലെടുത്ത് അങ്കമാലിയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.