KeralaNEWS

അഖില്‍ സജീവ് തട്ടിപ്പുകാരന്‍; രണ്ടുവര്‍ഷം മുന്‍പെ പുറത്താക്കിയെന്ന് സിഐടിയു

പത്തനംതിട്ട: അഖില്‍ സജീവ് ഓഫീസ് സെക്രട്ടറിയായിരുന്നെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് രണ്ടുവര്‍ഷം മുന്‍പ് സിഐടിയുവില്‍ നിന്ന് പുറത്താക്കിയതാണെന്നും ജില്ലാ സെക്രട്ടറി പിബി ഹര്‍ഷകുമാര്‍. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഖില്‍ തട്ടിപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായും ഒന്നേമൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ ഇടനിലക്കാരന്‍ അഖില്‍ സജീവാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിഐടിയു നേതാവിന്റെ പ്രതികരണം

രണ്ടരവര്‍ഷം മുന്‍പ് സിഐടിയുവിന്റെ എല്ലാ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതാണ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി തൊഴിലാളികളുടെ ലെവി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം ഉള്‍പ്പടെ മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അതില്‍ നിന്ന് ഏറെ തുക അയാളില്‍ നിന്ന് തിരിച്ചുപിടിച്ചു.

Signature-ad

ടൂറിസം ഡിപ്പാര്‍്ട്ടുമെന്റിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ അടിസ്ഥാനമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നീട് അയാള്‍ക്കെതിരെ പരാതി രേഖാമൂലം കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ പണം വാങ്ങിയതായി കണ്ടെത്തി. ഇയാളുടെ സാമ്പത്തികതട്ടിപ്പിനെതിരെ പാര്‍ട്ടി ക്രിമിനല്‍ കേസ് കൊടുത്തിട്ടുണ്ട്. അഖില്‍ മാത്യുവിനെ കുറിച്ച് അത്തരമൊരു ആക്ഷേപം ഇതുവരെ കേട്ടിട്ടില്ല. അങ്ങനെ കേള്‍ക്കാന്‍ സാധ്യതയുള്ള ആളുമല്ലെന്നാണ് തങ്ങളുടെ വിശ്വാസം. ആരോപണം പരിശോധിക്കുമെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.

 

Back to top button
error: