IndiaNEWS

സഞ്ജുവിനെ രാജസ്ഥാൻ ടീമിലെത്തിച്ചത് ഞാൻ: ശ്രീശാന്ത് 

ലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് അഭിമാനമാണ് ശ്രീശാന്തും സഞ്ജു സാംസനും.ഇരുവരും മലയാള നാട്ടില്‍ നിന്ന് ഇന്ത്യ ടീമിലെത്തിയ അഭിമാന താരങ്ങള്‍ തന്നെയാണ്.ഇതില്‍ സഞ്ജു സാംസന്റെ കരിയറില്‍ വലിയ ഉയര്‍ച്ച ഉണ്ടായത് ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാൻ റോയല്‍സ് ടീമിലെത്തിയതോടെ ആയിരുന്നു.ഇപ്പോൾ താനാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസിൽ എത്തിച്ചതെന്ന് ശ്രീശാന്ത് പറയുന്നു.

ഐപിഎല്ലിന്റെ 2012 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ കളിക്കാരനായിരുന്നു സഞ്ജു സാംസണ്‍. കേവലം 8 ലക്ഷം രൂപയ്ക്കായിരുന്നു സഞ്ജു സാംസണ്‍ കൊല്‍ക്കത്ത ടീമില്‍ എത്തിയത്. എന്നാല്‍ സീസണില്‍ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് തൊട്ടടുത്ത സീസണിലാണ് സഞ്ജു രാജസ്ഥാൻ ടീമിലേക്ക് ചേക്കേറിയത്.

Signature-ad

സഞ്ജുവിനെ രാജസ്ഥാൻ റോയല്‍സ് ടീമില്‍ പരിചയപ്പെടുത്തിയത്  ഞാനായിരുന്നു. ആ സമയത്ത് ഞാൻ രാജസ്ഥാൻ റോയല്‍സിന്റെ കളിക്കാരനായിരുന്നു. അന്ന് രാജസ്ഥാൻ റോയല്‍സിന്റെ നായകനായ രാഹുല്‍ ദ്രാവിഡിന്റെ മുൻപിലേക്കാണ് ഞാൻ സഞ്ജുവിനെ കൊണ്ടുപോയത്.

“അന്ന് ഞാൻ ദ്രാവിഡിനോട് പറഞ്ഞത്, ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ എന്റെ 4 പന്തുകളില്‍ തുടര്‍ച്ചയായി സിക്സര്‍ നേടിയ താരമാണ് സഞ്ജു എന്നാണ്. എന്നാല്‍ അതൊരു വലിയ കള്ളമായിരുന്നു.”- ശ്രീശാന്ത് പറയുന്നു.

“എന്നാല്‍, ഞാൻ പറഞ്ഞത് കള്ളമാണെന്ന് അന്ന് ദ്രാവിഡിന് പെട്ടെന്ന് തന്നെ മനസ്സിലായി. അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘ശ്രീ, നീ എന്തുവേണമെങ്കിലും പറഞ്ഞോളൂ. എന്തിനാണ് എന്നോട് കള്ളം പറയുന്നത് എന്നാണ്. എന്നാല്‍ ഇതിന് പിന്നാലെ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കണ്ടതോടെ ദ്രാവിഡ് സഞ്ജുവില്‍ കൂടുതല്‍ ആകൃഷ്ടനാവുകയായിരുന്നു. ശേഷം സഞ്ജുവിനെ മറ്റൊരു ടീമിലേക്കും സെലക്ഷനായി കൊണ്ടുപോകരുത് എന്നു ദ്രാവിഡ് എന്നോട് പറയുകയുണ്ടായി. മാത്രമല്ല തങ്ങള്‍ സഞ്ജുവുമായി കരാറൊപ്പിടാൻ പോവുകയാണ് എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. അങ്ങനെയാണ് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയല്‍സ് ടീമിന്റെ ഭാഗമായി മാറിയത്” – ശ്രീശാന്ത് പറയുന്നു.

അന്ന് ടീമിന്റെ അംഗമായി തുടങ്ങിയ സഞ്ജു സാംസണ്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ടീമിന്റെ നായകനായി മാറി. ഇതുവരെ 124 മത്സരങ്ങളാണ് രാജസ്ഥാൻ റോയല്‍സ് ടീമിനുവേണ്ടി സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 3211 റണ്‍സ് താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മാത്രമാണ് സഞ്ജു വലിയ പ്രകടനങ്ങള്‍ രാജസ്ഥാനായി കാഴ്ചവയ്ക്കാതിരുന്നത്.

അതേസമയം സഞ്ജുവിനെ  ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത് നന്നായി എന്ന് അടുത്തിടെ ശ്രീശാന്ത്  പ്രതികരിച്ചിരുന്നു.പിച്ചിന് അനുസൃതമായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ബാറ്റ് ചെയ്യാൻ സഞ്ജുവിന് അറിയില്ലെന്നും  ശ്രീശാന്ത് പറഞ്ഞിരുന്നു.

Back to top button
error: