LIFELife Style

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇഞ്ചി വെള്ളം ഉത്തമം; പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം.

Signature-ad

രണ്ട്…
ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാൻ‌ സഹായിക്കും.ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും.

മൂന്ന്…
ഇഞ്ചി വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും.

നാല്…
ഓക്കാനം ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധി കൂടിയാണ് ഇഞ്ചി വെള്ളം.

അഞ്ച്…
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. അതിനാൽ രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറെ ഗുണകരമാണ്.

ആറ്…
ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

ഏഴ്…
രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: