MovieNEWS

‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ നാളെയെത്തില്ല; പുതിയ റിലീസ് തീയ്യതി ഇങ്ങനെ…

ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷന്‍ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്തംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്തംബര്‍ 28 നോ 29 നോ ആയിരിക്കുമെന്ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കിയത്.

Signature-ad

സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിര്‍മിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷന്‍. കൊത്ത രാജേന്ദ്രന്‍ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖര്‍. മേക്കപ്പ് റോണെക്‌സ് സേവ്യറും ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരുമാണ് കിംഗ് ഓഫ് കൊത്തയുടെ മറ്റ് പ്രവര്‍ത്തകര്‍.

 

Back to top button
error: