KeralaNEWS

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിൽ; തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ 

തിരുവനന്തപുരം: സോളാർ വിവാദത്തിൽ കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിലായതോടെ തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ ഇടതുമുന്നണിക്ക് കത്ത് നൽകി.
 

ഒറ്റ എംഎല്‍എമാരുള്ള ഘടകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച്‌ നല്‍കാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ തുടക്കത്തില്‍ ഇടതുമുന്നണി തീരുമാനമാണിത്.

നവംബര്‍ 20 ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഘടക്ഷികളില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലേക്ക് എത്തേണ്ടത്.എന്നാൽ സോളാർ വിവാദത്തിൽ കുരുക്കിലകപ്പെട്ട കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാൻ തൽക്കാലം എൽഡിഎഫ് തയാറാകില്ലെന്നാണ് സൂചന.

ഇതോടെയാണ് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ ഇടതുമുന്നണിക്ക് കത്ത് നൽകിയത്.നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല.
Signature-ad

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുയരുന്നുണ്ട്. സോളാര്‍ വിവാദം വീണ്ടും കത്തി നില്‍ക്കുന്നതിന്‍റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതിലാണ് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുയര്‍ന്നിരിക്കുന്നത്.

അതേ സമയം സ്പീക്കര്‍ സ്ഥാനത്ത് നിന്നു എ.എൻ. ഷംസീറിനെ മാറ്റി മന്ത്രിസഭയില്‍ കൊണ്ട് വരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഷംസീറിന് പകരം വീണാ ജോര്‍ജിനെ സ്പീക്കറാക്കുമെന്നാണ് വിവരം.

Back to top button
error: