ന്യൂഡൽഹി:അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ വഴി ഇനി പണമടയ്ക്കാം.റിസര്‍വ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്.
ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.
നിലവില്‍ ഉപയോക്താക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീ പെയ്ഡ് വാലറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ മാത്രമാണ് യു.പി.ഐ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. എന്നാല്‍ പുതിയ സൗകര്യത്തിലൂടെ മുൻകൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങളും സാധ്യമാകും.
ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം.കാലാവധി ദിവസത്തിന് മുമ്ബ് കുടിശ്ശിക തീര്‍ക്കണം. ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്ബോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കുമെന്നാണ് വിവരം. ബാങ്കുകള്‍ അനുവദിക്കുന്ന തിരിച്ചടവ് കാലയളവിലും വ്യത്യാസമുണ്ടാകാം.