IndiaNEWS

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്.യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം(യു.സി.എഫ്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2023 ആഗസ്റ്റ് വരെ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കെതിരെ 525 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലാണ്.യു.പി കൂടാതെ ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്രിസ്തുമതവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നിലുള്ളത്.

മണിപ്പൂര്‍ കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകര്‍ത്തത്. മണിപ്പൂരില്‍ ഏതാണ്ട് 642 ആരാധനാലയങ്ങള്‍ തകര്‍ത്തുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലെ കണക്ക്. 36 മണിക്കൂറിനുള്ളില്‍ മാത്രം 249 ചര്‍ച്ചുകള്‍ തകര്‍ത്തുവെന്നാണ് ഇംഫാല്‍ ആര്‍ച്ച്‌ ബിഷപ്പ് പറയുന്നത്. അതേസമയം മണിപ്പൂരില്‍ നിന്നുള്ള വിവരങ്ങള്‍ യു.സി.എഫ് ഡാറ്റയില്‍ ഇല്ല.

Signature-ad

സമീപവര്‍ഷങ്ങളില്‍ രാജ്യത്ത് മുസ്‍ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ വര്‍ധിച്ചിരുന്നു. പലപ്പോഴും അതൊന്നും വാര്‍ത്തയാകാറുപോലുമില്ല. അതിക്രമങ്ങള്‍ക്കെതിരെ ഭരണകൂടവിഭാഗം നിശ്ശബ്ദത തുടരുകയാണ്.

Back to top button
error: