LIFELife Style

അച്ഛന്റെയും അമ്മയുടേയും ഒപ്പമെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം വീണ്ടും പഴയ നിലയിലായോ?

വീഡിയോ ഇടാന്‍ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ്‌പോ വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകള്‍. ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമുള്ള നന്ദി എലിസബത്ത് നല്‍കിയത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ ആണ് എലിസബത്തിന്റെ ആരാധകര്‍ പറയുന്നത്. അതില്‍ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു.

ഞാന്‍ സ്വന്തം വീട്ടിലാണ്
അദ്യാപകദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്.താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത്പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു- എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Signature-ad

അവരോടുള്ള നന്ദി
അച്ഛനും അമ്മയും അധ്യാപകര്‍ ആയിരുന്നു. വീട്ടില്‍ എല്ലാവരും അധ്യാപകരാണ്. ഡാഡിയുടെ സിസ്റ്ററും മമ്മിയുടെ കുടുംബത്തിലും, എന്റെ കസിന്‌സും എല്ലാം അധ്യാപകരാണ്. ചെറുപ്പത്തില്‍ പഠിപ്പിച്ച ടീച്ചേര്‍സ് ഉണ്ട്. ഇവരൊന്നും അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നില്ല എങ്കില്‍ ഞാന്‍ ഇങ്ങനെ എത്തില്ലായിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു.

ഒരു പ്രത്യേക നന്ദി
നമ്മള്‍ക്ക് ഒരാള്‍ ഒരു കാര്യം പറഞ്ഞു തരുമ്പോള്‍ അവരിലൊക്കെ നമ്മള്‍ ഒരു ഗുരുവിനെ കാണണം. എന്റെ ഓരോ അവസ്ഥയിലും എന്നെ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ഈ വിഷമത്തിലും എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് ആളുകള്‍ എത്തുകയുണ്ടായി. പിന്തുണച്ച എല്ലാവരുടെയും പേര് ഞാന്‍ എടുത്തുപറയുന്നില്ല, എന്നാല്‍ എന്നെ ആദ്യമായി എടുത്ത ഡോക്ടര്‍ ജാനകിയമ്മയോട് ഒരു സ്‌പെഷ്യല്‍ താങ്ക്‌സ്- എലിസബത്ത് പറഞ്ഞു.

ബാല പഴയ സ്വഭാവത്തിലേക്കോ
സര്‍ജറിയുടെ സമയത്തും, ഓരോ തവണയും എനിക്ക് വിഷമങ്ങള്‍ വരുമ്പോഴും എന്റെ കൂടെ നില്‍ക്കുന്ന ഒരാളാണ് ജാനകി മാം. ഇപ്പോള്‍ ഈ വിഷയത്തിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ കൂടിയാണ് ജാനകിമാം എന്നും എലിസബത്ത് പറഞ്ഞു.

എന്നാല്‍ വീഡിയോയില്‍ ഉടനീളം എലിസബത്തിന്റെ ശബ്ദം ഇടറുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ബാല പഴയ സ്വഭാവത്തിലേക്ക് ആയോ, ഒരിക്കലും തളരരുത് എന്നും സോഷ്യല്‍ മീഡിയ പറഞ്ഞു.

 

Back to top button
error: