കൊച്ചി:കുടുംബശ്രീ നടത്തിയ ഓണവിപണിയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവുമധികം വിറ്റുവരവ് നേടി എറണാകുളം ജില്ല മുന്നില്‍.3.30 കോടി രൂപയുടെ വിറ്റുവരവ് നേടിയാണ് ജില്ല ഒന്നാമത്തെത്തിയത്.
എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഓണം വിപണന മേളയോട് അനുബന്ധിച്ച് 102 സി.ഡി.എസ് തല ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. കൂടാതെ ജില്ലാ തലത്തില്‍ രണ്ട് ഉല്‍പ്പന്ന വിപണന മേളയും മൂന്ന് ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. 2400 സംരംഭക യൂണിറ്റുകളും 1600 ജെ.എല്‍.ജി യൂണിറ്റുകളും 16 കഫെ യൂണിറ്റുകളും വിപണന മേളയില്‍ പങ്കെടുത്തു.
വിവിധ തരം പായസങ്ങളും ഉപ്പേരിയും ശര്‍ക്കരവരട്ടിയും ആയിരുന്നു ഓണ വിപണന മേളകളിലെ താരങ്ങള്‍. കുടുംബശ്രീ സംരംഭകരുടെ, മായമില്ലാത്ത നാടന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പല മേളകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ചില മേളകള്‍ രാത്രി വൈകിയും നീണ്ടു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 102 സി.ഡി.എസുകളില്‍ 98 സി.ഡി.എസുകളിലും വിവിധ തുകകളുടെ കൂപ്പണുകളും ഏര്‍പ്പെടുത്തിയിരുന്നു.