റിയാദ്:വോളിബാള്‍ ഫെഡറേഷന് കീഴില്‍ നടക്കുന്ന അഖില സൗദി വനിത വോളിബാള്‍ ലീഗ് ടൂര്‍ണമെന്റിന് തുടക്കമായി. ജിദ്ദ കിങ് ഫൈസല്‍ സ്റ്റേഡിയത്തിലെ ഗ്രീൻ ഹാള്‍ കോര്‍ട്ടിലാണ് മത്സരം.
രാജ്യത്തെ എട്ടു പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ടൂർണമെന്റിൽ സൗദി താരങ്ങള്‍ക്ക് പുറമെ മൂന്ന് പ്രഫഷനല്‍ കളിക്കാരെയും താമസ വിസയുള്ള രണ്ട് കളിക്കാരെയും മത്സരിപ്പിക്കാൻ അനുമതിയുണ്ട്. വനിതകളുടെ കായികരംഗത്തെ മുന്നേറ്റത്തിന് വേണ്ടിയുള്ള ഭരണകൂടത്തിന്റെ പ്രത്യേക താല്പര്യമാണ് സംഘാടനത്തിന് പിന്നില്‍.
10 ലക്ഷം റിയാല്‍ പ്രൈസ് മണിയും ട്രോഫികളുമാണ് സമ്മാനമായി നല്‍കുന്നത്. സെപ്റ്റംബര്‍ 26 വരെ മത്സരങ്ങള്‍ നീണ്ടു നില്ക്കും. 20 മുതല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ റിയാദില്‍ വെച്ചാണ് നടക്കുക