NEWS

കാമുകിയെ കാണാന്‍ കാമുകന്റെ തുരങ്കപാത

കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കപാത നിര്‍മ്മിച്ച് കാമുകന്‍. മെക്‌സിക്കോയിലെ വില്ലാസ് ഡെല്‍ പ്രാഡോയിലെ തിജ്വാനയില്‍ നിന്നാണ് രസകരമായ ഈ സംഭവം.

കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയ ആല്‍ബര്‍ട്ടോ എന്ന യുവാവാണ് കാമുകിയുമായുളള ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിര്‍മ്മിച്ചത്. തുടര്‍ന്ന് കാമുകിയുടെ ഭര്‍ത്താവ് രണ്ടുപേരെയും കയ്യോടെ പിടികൂടുന്ന വരെ ഈ ‘തുരങ്ക പ്രണയം’തുടരുകയും ചെയ്തു.

Signature-ad

കാമുകിയും അയല്‍വാസിയുമായ യുവതിയെ നാട്ടുകാര്‍ അറിയാതെ സന്ദര്‍ശിക്കുന്നതിനായാണ് ഇരുവീടുകളെയും ബന്ധിപ്പിച്ച് ഇയാള്‍ തുരങ്കപാത നിര്‍മ്മിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിയുമ്പോള്‍ തുരങ്കത്തിലൂടെ ആല്‍ബെര്‍ട്ടോ കാമുകിക്കരികിലെത്തും. സ്വന്തം ഭാര്യയുടെ കണ്ണുവെട്ടിച്ചാണ് ആല്‍ബര്‍ട്ടോയും ഇവിടെയെത്തുന്നത്.

എല്ലാവരുടേയും കണ്ണുവെട്ടിച്ച് കുറച്ചു നാളായി തുടര്‍ന്നു വന്ന ഈ പ്രണയ തുരങ്കം ഒരു ദിവസം കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് പിടികൂടുകയായിരുന്നു. ജോര്‍ജ് ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയതോടെ സോഫയ്ക്ക് പിന്നിലൊളിച്ച ആല്‍ബെര്‍ട്ടോ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫയ്ക്ക് പിന്നിലെ ദ്വാരവും അതിലൂടെയുള്ള തുരങ്ക പാതയും ജോര്‍ജ് കണ്ടെത്തിയത്.

തുരങ്കപാത കണ്ടെത്തിയ ഇയാള്‍ അതിനുള്ളിലൂടെ നടന്നെത്തിയത് ആല്‍ബെര്‍ട്ടോയുടെ വീട്ടിലും. ഈ ടണലിന്റെ നീളം എത്രയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും ആല്‍ബെര്‍ട്ടോയുടെ നിര്‍മ്മാണ വൈദഗ്ധ്യം മുഴുവന്‍ പുറത്തെടുക്കുന്ന രീതിയിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം എന്നാണ് ചിത്രങ്ങള്‍ കണ്ട ആളുകളുടെ പ്രതികരണം.

Back to top button
error: