മോസ്‌കോ: റഷ്യയ്ക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്‌കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തിരിച്ചടിക്ക് റഷ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച റഷ്യയിലെ ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തോട് പ്രതികരിക്കാന്‍ യുക്രൈന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍, യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി മുമ്പ് പറഞ്ഞിരുന്നു. ഇത് തികച്ചും ന്യായമായ പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
The #Russian Ministry of Defense repels a drone attack at the airport in #Pskov. Preliminarily, there are no casualties, the scale of destruction is being specified, said the governor of the region, #MikhailVedernikov. pic.twitter.com/Wx9Gn6z2ML
— Dada Shastoni (@DadaShastoni) August 29, 2023