IndiaNEWS

മുസാഫര്‍ സംഭവം: സ്‌കൂള്‍ അടച്ചിട്ടു, സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചേക്കും

ലക്നൗ:ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ച സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിനെതിരെയാണ് നടപടി.

ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെ സ്‌കൂളുകളില്‍ തല്‍ക്കാലം പ്രവേശനം ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ശുഭം ശുക്ല പറഞ്ഞു.

Signature-ad

വര്‍ഗീയ പരാമര്‍ശം നടത്തിയതിനും ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിനും അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.

Back to top button
error: