FeatureNEWS

ടേപ്പ് വേം സാന്നിധ്യം; പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കരുത്

ച്ചക്കറികൾ പച്ചയ്ക്ക് കഴിക്കണമെന്നാണ് പറയാറുള്ളതെങ്കിലും ഇന്നിന്റെ ലോകത്ത് അങ്ങനെ ചെയ്താൽ നമ്മൾ ആയുസ്സെത്താതെ ചത്തു പോകുകയേ ഉള്ളൂ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികളിലധികവും മാരക കീടനാശിനികൾ അടിച്ച് വരുന്നവയാണ്.എന്നാൽ അതല്ലാതെ തന്നെ വേറെയും ചില കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.

ചില പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണ്. കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും(വിര) അവയുടെ മുട്ടയും നമ്മള്‍ അകത്താക്കും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും. ഇതുപോലെതന്നെയാണ് കാപ്‌സിക്കവും. കാപ്‌സിക്കം മുറിച്ച്‌ അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം.

Signature-ad

ടേപ്പ് വേം സാന്നിധ്യം ഉണ്ടായേക്കാവുന്നതിനാല്‍ വേവിക്കാതെ കഴിക്കരുതെന്ന് പറയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വേവിച്ച്‌ മാത്രമേ കഴിക്കാവൂ.

മറ്റൊന്ന് ചേമ്ബിലയാണ്. ഇവയില്‍ ഓക്‌സലേറ്റ് അഥവാ ഓക്‌സാലിക് ആസിഡിന്റെ അളവ് കൂടുതലായതിനാല്‍ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടായേക്കാം. അതുകൊണ്ട് ചൂടുവെള്ളത്തിലിട്ട് കഴുകിയ ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Back to top button
error: