കായംകുളത്ത് പതിനേഴുകാരി വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.നേരത്തേ ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയുടെ വീഡിയോ വൈറലായിരുന്നു.
ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ജീവിത മാര്‍ഗം തേടി ചേച്ചിയും അനുജനും ഉണ്ണിയപ്പം വില്ക്കാനിറങ്ങിത്.
ഇന്നലെ വൈകിട്ട് 3.30നായിരുന്നു കായംകുളം കൊപ്രാപ്പുര ഈരിയ്ക്കല് പടീറ്റതില്‍ വിഷ്ണുപ്രിയ കുളത്തില്‍ ചാടി മരിച്ചത്. നാട്ടുകാര്‍ നോക്കി നില്ക്കയായിരുന്നു കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തില്‍ കുട്ടി ചാടിയത്. ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് എല്‍എല്‍ബിക്ക് അഡ്മിഷന് എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.ആത്മഹത്യക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് ആർക്കുമറിയില്ല.
ഭിന്നശേഷിക്കാരനാണ് വിഷ്ണുപ്രിയയുടെ അച്ഛൻ.‘അച്ഛന് വായിക്കാന്‍ പോകുന്നയാളാണ് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാന്‍ വേണ്ടി അമ്മ ഉണ്ടാക്കിത്തരുന്ന ഉണ്ണിയപ്പം ഞാനും അനിയനും കൂടി ക്ലാസ് കഴിഞ്ഞു വന്ന് വില്‍ക്കും’, എന്നാണ് വിഷ്ണുപ്രിയ അന്ന് പറഞ്ഞത്. ഇങ്ങനയുള്ള മക്കളെ കിട്ടിയത് അഭിമാനം എന്നായിരുന്നു അന്ന് നാട്ടുകാർ വിഷ്ണുപ്രിയയുടെ അച്ഛന് വിജയനോട് പറഞ്ഞത്.ഇന്ന് അതേ നാട്ടുകാരുടെ മുന്നിൽ പൊട്ടിക്കരയാൻ മാത്രമേ വിജയനും ഭാര്യക്കും കഴിയുന്നുള്ളൂ.