‘സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുപാടു മനുഷ്യര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്. ചരിത്രം ഒരു കോട്ടവുമില്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്. ബി.ജെ.പി പക്ഷെ ചരിത്രം മാറ്റാൻ ശ്രമിക്കുകയാണ്. മഹാന്മാരായ സ്വാതന്ത്ര്യ സമരസേനാനികള്‍ കാരണമാണു നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുല്‍ കലാം ആസാദ് അങ്ങനെ ഒരുപാട് നേതാക്കന്മാര്‍. അവരെ അഭിവാദ്യം ചെയ്യാനുള്ള ദിവസമാണിന്ന്’-അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പതാക ഉയര്‍ത്തലാകും ഇന്നു നടന്നതെന്നും ലാലു പറഞ്ഞു. അടുത്ത തവണ കേന്ദ്രത്തില്‍ നമ്മള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ചെങ്കോട്ടയില്‍നിന്നുള്ള അവസാന പ്രസംഗത്തില്‍ മോദി ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്നാണു പ്രതീക്ഷ. മോദി സര്‍ക്കാരിന്റെ നേരമ്ബോക്കു വര്‍ത്തമാനങ്ങളില്‍ രാജ്യം അമര്‍ഷത്തിലാണെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേര്‍ത്തു.