IndiaNEWS

ഹിമാചലിൽ ശിവക്ഷേത്രം തകർന്നുവീണ് 9 മരണം

ഹിമാചലില്‍ ക്ഷേത്രം തകര്‍ന്നുവീണ് 9 മരണം. കനത്ത മ‍ഴയെ തുടര്‍ന്ന് ശിവക്ഷേത്രം തകര്‍ന്നുവീണാണ് അപകടമുണ്ടായത്.കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

അതിനിടെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു.അഞ്ച്‌ പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദണ്‍ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്‌തത്‌. സംഭവത്തില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.

സംസ്ഥാനത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്.ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ അറിയിച്ചു.ഇതുവരെ 14 മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡില്‍ ഡെറാഡൂണില്‍ മാല്‍ദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയില്‍ തകര്‍ന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Back to top button
error: