ബംഗളൂരു: പീഡനക്കേസില്‍ കന്നഡ നടനും സംവിധായകനുമായ വീരേന്ദ്രബാബു അറസ്റ്റിലായി. 2 വര്‍ഷം മുന്‍പ് സൗഹൃദം നടിച്ചു വീട്ടിലേക്കു വിളിച്ച് ലഹരിമരുന്ന് നല്കി മയക്കിയശേഷം പീഡിപ്പിച്ചതായി 36 വയസ്സുകാരിയാണ് പരാതി നല്‍കിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നും കഴിഞ്ഞ ദിവസം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറും ആഭരണങ്ങളും അപഹരിച്ചതായും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. 2011ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമ ‘സ്വയം ക്രഷി’യിലെ നായകനും സംവിധായകനും നിര്‍മാതാവുമാണ് വിരേന്ദ്രബാബു.